കോവിഡ് ക്വാറന്റീനിൽ ഇരിക്കെ മാടായി സ്വദേശിയായ യുവാവ് മരിച്ചു
പഴയങ്ങാടി:
കോവിഡ് ക്വാറന്റീനിൽ ഇരിക്കെ പഴയങ്ങാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു. മാടായി സ്വദേശിയായ റിബിൻ ബാബു(18) ആണ് മരിച്ചത്.കഴിഞ്ഞ കുറച്ചു നാളുകളായി ചെന്നൈയിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെട്ടത്.
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.അതുകൊണ്ട് തന്നെ മരണകാരണം കോവിഡ് ബാധ ആകാനുള്ള സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഖമനം.ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തിൽ ഒരു തവണ കൂടി സ്രവ പരിശോധന നടത്തും. അതിൻ്റെ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കൂ.
ليست هناك تعليقات
إرسال تعليق