സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ശനിയാഴ്ച അവധി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചൊവ്വാഴ്ച മുതല്‍ 50 ശതമാനം ജീവനക്കാര്‍ എത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജീവനക്കാരില്‍ ശേഷിക്കുന്നവര്‍ വീടുകളില്‍ ഇരുന്ന് ഓഫീസ് ജോലി ചെയ്യണം. ആവശ്യമുണ്ടെങ്കില്‍ ഇവരെ ഓഫീസിലേക്ക് മേലധികാരിക്ക് വിളിച്ചുവരുത്തുകയുമാവാം. സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ ജോലി ചെയ്യുന്ന ജില്ലകളിലേക്ക് രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങണം. അങ്ങനെ കഴിയാത്തവര്‍ ജില്ലാ കളക്ടറുടെ മുമ്പില്‍ ഹാജരായി കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം- മുഖ്യമന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق