Header Ads

  • Breaking News

    ബെവ്ക്യൂ ആപ്പ് ഹാങ്ങായി , ഒടിപി കിട്ടുന്നില്ല


    തിരുവനന്തപുരം: മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി. ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്.ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രി പതിനൊന്നുമണിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്. ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് മൂന്നരലക്ഷത്തോളം ആളുകളാണ്.
    മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുമ്പേ തന്നെ ബീറ്റാ വേർഷൻ ലഭ്യമായിരുന്നു. മിനിറ്റുകൾക്കകം തന്നെ ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്തത് നിരവധിയായിരുന്നു. എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നായിരുന്നു ഫെയർകോഡ് നൽകുന്ന ഉറപ്പ്. ഉടൻ തന്നെ തകരാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബെവ്കോയുടെ മദ്യവിതരണത്തിനായുള്ള ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിനെതിരെ പരാതി. രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉയരുന്നത്. പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ല. രാവിലെ ആപ്പ് ഹാങ്ങായെന്നും പരാതിയുണ്ട്. പുതുതായി ആപ് ഡൗണ്‍ലോ‍ഡ് ചെയ്യാന്‍ സാധിക്കുന്നില്ല.
    ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ്പ് ആളുകള്‍ ലോഡ്‌ചെയ്യുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബെവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായിരുന്നില്ല.
    ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതായിരുന്നു കാരണം.ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad