Header Ads

  • Breaking News

    ശക്തമായ കാറ്റിൽ ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു !!


    ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട മത്സരാർത്ഥി ആയിരുന്നു ഡോ. രജിത് കുമാർ. അപ്രതീക്ഷിതമായി എതിർ മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായി രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കുകയും പിന്നീട് കൊറോണ വൈറസ് ബാധയെ തുടർന്ന് ഷോ നിർത്തുകയും ചെയ്തു. രജിത് കുമാർ തിരിച്ച് ആറ്റിങ്ങലിലേക്ക് എത്തിയപ്പോൾ നിരവധി ആളുകളാണ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.

    അദ്ദേഹം പുറത്താക്കപ്പെട്ടപ്പോൾ ഷോയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഷോ നിർത്തിവെക്കണമെന്ന് വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ബിഗ് ബോസിൽ 70 ദിവസങ്ങൾ മാത്രം പൂർത്തിയാക്കിയുള്ളു എങ്കിലും നിരവധി ആരാധകരെ നേടുവാൻ രജിത് കുമാറിന് സാധിച്ചു. എന്നാൽ ആരെയും താൻ ആരാധകരായി കാണുന്നില്ല എന്നും എല്ലാവരും തന്റെ സഹോദരങ്ങളാണെന്നും ആണ് രജിത് കുമാർ പറയുന്നത്. കഴിഞ്ഞദിവസം ആറ്റിങ്ങലിൽ വലിയ ഇടിയും മഴയും കാറ്റും ഉണ്ടായതിനെത്തുടർന്ന് രജിത് കുമാറിന്റെ വീട്ടിലേക്ക് അടുത്ത പറമ്പിലെ പ്ലാവ് വീഴുകയും വീട് ഭാഗികമായി നശിക്കുകയും ചെയ്തു.


    അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആണ് എല്ലാവരും കാര്യം അറിഞ്ഞത്. തന്റെ വീടിന് മുകളിലേക്ക് അയൽവക്കത്തെ പ്ലാവ് വീണു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. താൻ സൈഫ് ആണെന്നും അദ്ദേഹം പറയുന്നുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആരാധകരെല്ലാം ഏറെ അമ്പരപ്പോടെയാണ് ഈ വാർത്ത ഏറ്റെടുത്തത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad