Header Ads

  • Breaking News

    'ബ്ളാക്ക്മാന്‍' പിടിയില്‍; സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം.! അറസ്റ്റിലായത് പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ തലശ്ശേരി സ്വദേശി


    കണ്ണൂര്‍ : 
    നാടിനേയും സ്ത്രീകളേയും ഒരു പോലെ ഭീതിയിലാഴ്ത്തിയിരുന്ന ബ്ലാക്മാന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. ഇയാള്‍ വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും വിവസ്ത്രനായെത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും പീഡിപ്പിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പീഡന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിയ്‌ക്കെ കോവിഡ് 19 ഇളവില്‍ ജയില്‍ മോചിതനായ യുവാവാണ് പൊലീസ് പിടിയിലായത്. തലശ്ശേരി  സ്വദേശി മുഹമ്മദ് അജ്മലാണ് ഈ സംഭവത്തിലെ ബ്ലാക് മാന്‍.
    രാത്രി കാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊര്‍ജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
    സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്‌സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇന്നലെ രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്, പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്‌

    ليست هناك تعليقات

    Post Top Ad

    Post Bottom Ad