ലോക്ക്ഡൗൺ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ.. !!
മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. ഇരു സംസ്ഥാനങ്ങളിലും രോഗബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിൽ നിലവിൽ രോഗബാധ 10,585 എന്ന ആശങ്കപ്പെടുത്തുന്ന നിലയിലാണ്. 74 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 30,706 ആയി. ഇതുവരെ 67 പേരാണ് കൊവിഡ് കാരണം മരിച്ചത്. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്നാണ് അവസാനിക്കുന്നത്.
ليست هناك تعليقات
إرسال تعليق