ഇച്ഛാക്കയ്ക്കും ബാബിക്കും വിവാഹമംഗള ആശംസകൾ;മമ്മൂക്കയ്ക്കും ഭാര്യയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് ലാലേട്ടൻ

ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് മമ്മൂട്ടിയുടെത്. തന്റെ വീട്ടിലെ ഏറ്റവും നല്ല പ്രണയജോഡികൾ വാപ്പച്ചിയും ഉമ്മച്ചിയും ആണെന്ന് ദുൽഖർ സൽമാൻ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. ഈ പ്രണയ യാത്ര 41-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. 1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്.
ഇപ്പോൾ മമ്മൂക്കയ്ക്കും ഭാര്യ സുൽഫത്തിനും ആശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇച്ഛാക്കയ്ക്കും ബാബിക്കും വിവാഹ മംഗള ആശംസകൾ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

41 വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുക ആയിരുന്നു എങ്കിലും അഭിനയമോഹം തലയ്ക്കുപിടിച്ച അദ്ദേഹം രണ്ടു സിനിമകളിൽ അഭിനയിച്ചിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും അദ്ദേഹത്തിന്റെ ചെറിയ കഥാപാത്രത്തെ അധികം ആരും ശ്രദ്ധിച്ചില്ല. എന്നാൽ വിവാഹത്തിന് ശേഷം കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് അങ്ങോട്ടേക്ക് മമ്മൂട്ടിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. മലയാള സിനിമയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രമെടുത്തു നോക്കിയാൽ അതിൽ മമ്മൂട്ടിയുടെ സ്ഥാനം വളരെ വലുതാണ്. ഒരു വക്കീൽ ജോലി വിട്ട് അഭിനയരംഗത്തേക്ക് എത്തുക എന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗ്രഹത്തിന് പിന്തുണ നൽകിയത് ഭാര്യയായിരുന്നു. സുറുമയും ദുൽഖറും ആണ് ഇരുവരുടെയും മക്കൾ. ഉമ്മച്ചിയെ പറ്റി ദുൽഖർ പറയുന്നത് ഇങ്ങനെയാണ്.
“സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് ഉമ്മച്ചി പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പഠിച്ച് ജോലി നേടണം എന്നാണ് പറഞ്ഞിരുന്നത്. ഏറെ ലളിതമായ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഉമ്മച്ചി ഞങ്ങളെ വളർത്തിയത് അങ്ങനെയാണ്. ഉമ്മച്ചി പറയാറുണ്ട്, വാപ്പച്ചി ഭാഗ്യവാനാണ് അദ്ദേഹം പലതും നേടി. പക്ഷേ ഇപ്പോഴുള്ള ആർഭാടത്തിൽ നിങ്ങൾ മുഴുകരുതെന്ന്. ഞങ്ങളെ വളർത്തിയ രീതിയിൽ എനിക്ക് അഭിമാനമുണ്ട്. ഇപ്പോഴും പണം ചെലവാക്കുമ്പോൾ ഉമ്മച്ചി ഒന്ന് തുറിച്ച് നോക്കും. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറാനാണ് ഞങ്ങളെ പഠിപ്പിച്ചത്. എനിക്ക് വാപ്പച്ചിയേപ്പോലെ ആകാൻ കഴിയില്ല. ഒരിക്കലും ഞാൻ അതിന് ശ്രമിക്കുകയുമില്ല. എന്റെ സിനിമകളിലൊന്നും വാപ്പച്ചി ഇടപെടാറില്ല. ഒരിക്കലും പ്രമോട്ട് ചെയ്യാറുമില്ല. വാപ്പച്ചി എപ്പോഴും തിരക്കിലാണ്. ഒരു വർഷം എന്നേക്കാൾ കൂടുതൽ സിനിമകൾ ചെയ്യാറുണ്ട്”.
www.ezhomelive.com
ليست هناك تعليقات
إرسال تعليق