Header Ads

  • Breaking News

    ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ജയിലിലായി , അഴിയ്ക്കുള്ളിലാക്കിയത് സ്വന്തം കാമുകിയും


    പാറശാല: ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ജയിലിലായി , അഴിയ്ക്കുള്ളിലാക്കിയത് സ്വന്തം കാമുകിയും. പാറശാലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് തിരുവനന്തപുരം മണ്‍വിള കുളത്തൂര്‍ കിഴക്കന്‍കര മേലെ പുത്തന്‍വീട്ടില്‍ പ്രദീപാണ് (26) പിടിയിലായത്. കഴിഞ്ഞ ദിവസം പാലിയോട് ജംഗ്ഷനില്‍ കാറില്‍ എത്തിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വച്ച് മാരായമുട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു.

    ഒരാഴ്ച മുമ്ബ് പാലിയോട് വള്ളിച്ചിറയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുളിസീന്‍ പകര്‍ത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി മൊബൈല്‍ കയ്യോടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മൊബൈലില്‍ കാമുകി വിളിച്ചതാണ് ആളെ തിരിച്ചറിയാനിടയാക്കിയത്.
    തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന യുവാവ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും, വഴങ്ങാത്തതിനാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ ബന്ധുവായ യുവതിയുമൊത്ത് ടാക്സിയില്‍ പാലിയോടെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad