Header Ads

  • Breaking News

    കിടപ്പുമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


    പാലക്കാട്: 
    കിടപ്പുമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് ചിതലി സ്വദേശി അബ്‌ദുള്‍ ലത്തീഫാണ് രണ്ട് വര്‍ഷത്തിന് ശേഷം കുഴല്‍മന്ദം പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം.പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയില്‍ മറ്റൊരാളുടെ സഹായത്തോടെ ഇയാള്‍  രഹസ്യമായി ക്യാമറ വയ്ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

    തുടര്‍ന്ന് ഏറെക്കാലം ഇയാള്‍ വീട്ടമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകനാണ് അബ്‌ദുള്‍ ലത്തീഫ്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതായതോടെ 2018 ജനുവരിയില്‍ വീട്ടമ്മ പൊലീസിന് പരാതി നല്‍കി.ശേഷം ഇയാള്‍ ഇക്കാര്യം പറഞ്ഞ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇവരുടെ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന പെണ്മക്കളെ നടുറോഡില്‍ വച്ച്‌ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

    ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയും അവിടെ രണ്ടുവര്‍ഷക്കാലം ഒളിവില്‍ കഴിയുകയും ചെയ്തു. ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഒടുവില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഇയാള്‍ നാട്ടിലേക്ക് എത്തുകയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
    എന്നാല്‍ ജാമ്യം ലഭിക്കാതായപ്പോള്‍ അറസ്റ്റിലാകുമെന്ന് കണ്ടതോടെയാണ് ലത്തീഫ് കീഴടങ്ങാന്‍ തീരുമാനിച്ചത്. വീട്ടമ്മയുടെ കുട്ടികളെ ആക്രമിച്ചതിന് ഇയാള്‍ക്ക് മേല്‍ പോക്സോ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad