Header Ads

  • Breaking News

    യുവതിയുമായി ഒളിച്ചോടാനായി ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയില്‍ എത്തിയ യുവാക്കള്‍ പിടിയില്‍

    കോഴിക്കോട്:  
    യുവതിയുമായി ഒളിച്ചോടാനായി ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയില്‍ എത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലന്‍സിലെത്തിയ മൂന്ന് യുവാക്കളാണ് പോലീസ് പിടിയിലായത്.

    പിടിയിലായ ഒരാളുടെ കാമുകി വടകര സ്വദേശിയാണ്. കാമുകിയെ തിരുവനന്തപുരത്തെക്ക് കൊണ്ടു പോകുന്നതിനാണ് യുവാക്കള്‍ ആംബുലന്‍സുമായി എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന നിഗമനത്തിലാണ് യുവാക്കള്‍ ഒളിച്ചോട്ടത്തിന് ആംബുലന്‍സ് തെരഞ്ഞെടുത്തത്.
    എന്നാല്‍ വടകരയില്‍ വച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വ്യക്തമായത്. സംഭവത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആംബുലന്‍സില്‍ യാത്ര ചെയ്തതിന് ഇവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad