നവജാത ശിശുവിന്റെ മൃതദേഹം പൊട്ടകിണറില്‍
കടവല്ലൂര്‍ വടക്കുറിയില്‍ പാടത്ത് പീടികയില്‍ നൂറുദ്ദീന്റെ കിണറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പിറന്ന ഉടനെ കിണറ്റിലിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കിണറിനു സമീപമുള്ള വീട്ടിലെ യുവതിയുടെതാണ് കുട്ടിയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രക്തസ്രാവം നിലക്കാത്ത നിലയില്‍ കഴിഞ്ഞ ദിവസം യുവതി ചങ്ങരംകു ളത്തെ സ്വകാര്യ ആശുപതിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കിണറ്റില്‍ കണ്ടെത്തി യത്. മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ليست هناك تعليقات
إرسال تعليق