കരിപ്പൂരില്‍ വിമാനമിറങ്ങിയ നാലുപേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍
കോഴിക്കോട് :
കരിപ്പൂരില്‍ വിമാനമിറങ്ങിയ നാലുപേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ബഹറൈനില്‍ നിന്നുമാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ 12.30 ഓടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്.
10 ജില്ലകളില്‍ നിന്നുള്ള 183ഉം ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് യാത്രക്കാര്‍.സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസ്സിന് താഴെ 35 കുട്ടികളും 65 വയസ്സിന് മുകളിലുള്ള ആറ് പേരുമുണ്ട്.
ليست هناك تعليقات
إرسال تعليق