കേരളത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ ധാരണയായി. അടുത്ത ആഴ്ച തുറക്കാനാണ് തീരുമാനം. 18, 19 തിയതികളിലൊന്നില്‍ മദ്യശാലകള്‍ തുറക്കുമെന്നാണ് സൂചന. ഓൺലൈൻ ബുക്കിംഗിനുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെവ്കോയിലേതു പോലെ ബാറുകളിലെയും വിൽപന ഓൺലൈൻ ബുക്കിംഗിലൂടെയായിരിക്കും. പാഴ്സലായി മാത്രമേ മദ്യം നൽകൂ. അതേസമയം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസത്തിനായി മദ്യവില വര്‍ധിപ്പിക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ബിയറിനും വൈനിനും പത്ത് ശതമാനം വില കൂടുമ്പോള്‍ മറ്റെല്ലാ മദ്യത്തിനും 35 ശതമാനത്തിന്‍റെ വർദ്ധനയുണ്ടാകും.
ليست هناك تعليقات
إرسال تعليق