Header Ads

  • Breaking News

    അന്ന് പറഞ്ഞിരുന്നു കോഴിക്കോട് കലക്ടറായി എത്തണമെന്ന്;കേരളത്തിന്റെ അഭിമാനം ശ്രീധന്യയെ അഭിനന്ദിച്ച് നടൻ വിനോദ് കോവൂർ


    വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ, പ്രാരാബ്ധങ്ങൾ പൊരുതി തോൽപ്പിച്ചു കൊണ്ട് കോഴിക്കോട് അസിസ്റ്റൻറ് കളക്ടർ ആയി ചുമതലയേറ്റു. ലോകത്തിലെ വിവിധ കോണുകളിൽ ഉള്ളവരാണ് ഈ കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എത്തിയത്. ശ്രീധന്യയെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍. ഐഎഎസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ശ്രീധന്യയെ താൻ വീട്ടിൽ ചെന്ന് കണ്ടിരുന്നുവെന്നും അന്ന് പിരിയുമ്പോൾ ഇനി കോഴിക്കോട് കളക്ടറായി എത്തുമ്പോൾ കാണാമെന്ന് ശ്രീധന്യ പറഞ്ഞിരുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുകയാണ്.

    ഒരു പാട് സന്തോഷം തോന്നിയ നിമിഷം IAS പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച് വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്‌ബോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്പോള്‍ കാണാം എന്ന് ചിരിച്ച് കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു.

    ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്ളാദം തോന്നി. പൊരുതി നേടിയ വിജയമാണിത് നേട്ടമാണിത്ശ്രീ ധന്യ , അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു. ഒരു ബിഗ് സല്യൂട്ടും അസി: കലക്ടറില്‍ നിന്നും കലക്ടറിലേക്കുള്ള ദൂരം വളരെ അടുത്താണ് ആ ദിവസവും വരും കാത്തിരിക്കുന്നു പ്രാര്‍ത്ഥനയോടെ…

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad