ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നല്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. പകല്‍ രണ്ടു മുതല്‍ രാത്രി വൈകിയും മിന്നല്‍ തുടര്‍ന്നേക്കാം.
ليست هناك تعليقات
إرسال تعليق