കണ്ണൂർ ജില്ലയില്‍ പുറത്തു നിന്നെത്തിയവര്‍ 3900ലേറെ പേര്‍
മെയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3900ത്തിലേറെ പേര്‍ ജില്ലയിലെത്തി. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് ജില്ലകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയിലും 12 കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്.
ഇതിനു പുറമെ നിലവില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നാലു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 409 പേര്‍ വീടുകളിലുമായി ആകെ 450 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.
ليست هناك تعليقات
إرسال تعليق