Header Ads

  • Breaking News

    ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

    പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിലവില്‍ 53 പേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

    പാലക്കാട് ജില്ലയില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവാസികളായിട്ടുള്ള ആളുകള്‍ ഇനിയും വരും വരണ്ടാ എന്ന് പറയാന്‍ കഴിയില്ലെന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും ധാരാളം പേര്‍ വരുമെന്നും ശക്തമായ ജാഗ്രത വേണമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad