സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ…ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നമ്മളും എഞ്ചിനും തവിട് പൊടി.. സുരാജ് പങ്കുവെച്ച രസകരമായ വീഡിയോ കാണാം [VIDEO]
നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സുരാജിന്റെ ഫോൺ ഭാര്യ പരിശോദിക്കുന്നതും സുരാജ് പേടിയോടെ അരികിൽ നോക്കി നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന രസകരമായ തലക്കെട്ടും താരം ചിത്രത്തിന് നൽകുന്നുണ്ട്.
ലോക്ക് ഡൗൺ കാലം ആയതിനാൽ സിനിമാ സീരിയൽ താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ വീടുകളിൽ തന്നെയാണ് ഇപ്പോൾ. പല താരങ്ങളും തങ്ങളുടെ ഒഴിവ് സമയം വളരെ രസകരമായ രീതിയിൽ ആണ് ചിലവഴിക്കുന്നത്. നടൻ റഹ്മാൻ, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ വ്യത്യസ്തമായ വീഡിയോകളുമായി രംഗത്ത് എത്തിയിരുന്നു.
സുരാജിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വർഷമാണ് കടന്ന് പോയത്. ഫൈനൽസിലെ വർഗീസ്, വികൃതിയിലെ എൽദോ, ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്‌കരൻ പൊതുവാൾ, ഡ്രൈവിങ് ലൈസൻസിലെ കുരുവിള തുടങ്ങി ഒട്ടനവധി മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞ വർഷം സുരാജ് വെഞ്ഞാറമൂടിന് സാധിച്ചിരുന്നു. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടാനും ഏറ്റവും സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് സുരാജ്.
www.ezhomelive.com

ليست هناك تعليقات
إرسال تعليق