ഈ ക്വാറന്റിൻ കാലത്ത് വെറുതെയിരിക്കാൻ തന്നെ സമയം കിട്ടിയിട്ടില്ല; ക്വാറന്റിൻ വിശേഷങ്ങൾ പങ്കുവെച്ച് നടി സംവൃത സുനിൽ

ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന താരം പിന്നീട് മകൻ വളർന്നു വലുതായതിനുശേഷമാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് താരം പിന്നീട് തിരിച്ചുവരവ് നടത്തിയത്. മക്കൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇപ്പോൾ സംവൃത തങ്ങൾ സുരക്ഷിതരാണെന്ന് കുറിക്കുകയാണ്.

‘ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തിൽ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.’–സംവൃത കുറിച്ചു. മക്കളായ രുദ്രയ്ക്കും അഗസ്ത്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു തങ്ങൾ അമേരിക്കയിൽ സുരക്ഷിതരാണെന്ന് താരം പറഞ്ഞത്.

ليست هناك تعليقات
إرسال تعليق