Header Ads

  • Breaking News

    ഇന്ദ്രജിത്തിനെ മൊട്ടയടിച്ച് മക്കൾ;പൃഥ്വിയുടെ തല ഒന്ന് ആക്കുവാൻ താൻ കാത്തിരിക്കുകയാണെന്നാണ് സുപ്രിയ


    ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യത്തൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഷൂട്ടിംഗ് നിർത്തി വച്ച് താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങൾ അവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിലർ വീട്ടുജോലികൾ ചെയ്യുന്ന ചിത്രങ്ങളും ചിലർ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള വീഡിയോകളും പങ്കുവയ്ക്കുന്നു. ഇപ്പോൾ ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.

    ബാർബർ ഷോപ്പുകൾ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ചേർന്നു ഇന്ദ്രജിത്തിന്റെ തലയിൽ നടത്തിയ പരീക്ഷണങ്ങളാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. മക്കൾ രണ്ടുപേരും ചേർന്ന് ഇന്ദ്രജിത്തിന്റെ തല മൊട്ടയടിച്ചിരിക്കുകയാണ്. ബാർബർ ഷോപ്പുകൾ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ മക്കൾ ഈ ജോലി ഏറ്റെടുത്തു എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. മക്കൾ ട്രിമറുമായി ഇന്ദ്രജിത്തിന് അടുത്ത് നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കു വച്ചത്. പോസ്റ്റിനു താഴെ നിരവധി താരങ്ങളും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ സുപ്രിയയുടെ കമന്റ് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതുപോലെ പൃഥ്വിയുടെ തല ഒന്ന് ആക്കുവാൻ താൻ കാത്തിരിക്കുകയാണെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad