കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം
കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് മുഖേന പുതുതായി 9,32,821 കർഷക തൊഴിലാളികൾക്ക് കൂടി 1000 രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. 6,57,176 തൊഴിലാളികൾക്ക് ധനസഹായം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 15,89,997 കർഷക തൊഴിലാളികൾക്കായി 159 കോടി രൂപയാണ് ബോർഡ് മുഖാന്തിരം കൊവിഡിന്റെ പശ്ചാത്തലത്തിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
ليست هناك تعليقات
إرسال تعليق