Header Ads

  • Breaking News

    പതിനെട്ട് വയസ്സിന്റെ നിറവിൽ സാനിയ ഇയ്യപ്പൻ; പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് താരം


    ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്.


    താരത്തിന് ഇന്നലെ 18 വയസ്സ് പൂർത്തിയായിരിക്കുകയാണ്. താരം പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ‘ശൊ! 18 വയസ്സായോ’ എന്ന് സാനിയയ്ക്കു തന്നെ അദ്ഭുതം തോന്നുന്ന തരത്തിലുള്ള ഡിസൈൻസിൽ ആണ് കേക്ക് ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ സുഹൃത്തുക്കളും ഒപ്പമുള്ള ആഘോഷങ്ങൾ ഒക്കെ സാനിയ ഒഴിവാക്കിയിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad