Header Ads

  • Breaking News

    അനിയത്തിപ്രാവിന്റെ വിജയാഘോഷം ചന്ദ്രലേഖ സെറ്റിൽ ; പിന്നീട് അനിയത്തിപ്രാവിന്റെ റെക്കോർഡ് തിരുത്തി ചന്ദ്രലേഖ…


    തേവർ മകന്റെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിൽ പ്രിയദർശൻ നിൽക്കുമ്പോൾ സംവിധായകൻ ഫാസിലിന്റെ വിളി വരുകയും ഫാസിൽ ഒരു ലവ് സ്റ്റോറി ചെയ്യാൻ പോവുകയാണെന്നും പുതുമുഖങ്ങളായി ശാലിനിയും കുഞ്ചാക്കോ ബോബനുമാണ് നായികാനായകന്മാരായി വരുന്നതെന്നും പറഞ്ഞു. ഈ ചിത്രത്തിനോടൊപ്പം മറ്റൊരു സിനിമ ഫാസിലിന്റെ ബാനറിൽ നിർമിക്കാൻ പ്ലാനുണ്ടെന്നും ആ ചിത്രം സംവിധാനം ചെയ്യാനായി പ്രിയദർശനെയാണ് താൽപര്യപ്പെടുന്നത് എന്ന് കൂടി ഫാസിൽ പറഞ്ഞു . പെട്ടെന്ന് പ്രിയദർശൻ മറുപടിയൊന്നും പറഞ്ഞില്ല. പ്രിയദർശൻ ഷൂട്ട് ചെയ്തിരുന്ന ചിത്രത്തിന്റെ ഇടവേളകളിൽ ഒരു തിരക്കഥ എഴുതി തുടങ്ങിയിരുന്നു.

    പിന്നീട് ആ തിരക്കഥ ഫാസിലും നടൻ ശ്രീനിവാസനും കേട്ടു. പ്രിയദർശന്റെ കോമഡി ട്രാക്കുകളിൽ ഉള്ള ചിത്രം പോലെ പൊട്ടിച്ചിരിയുടെ മുഹൂർത്തങ്ങൾ ഉള്ള ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പേര് നായികമാരുടെ കഥാപാത്രത്തിന്റെ പേരിലൂടെ പ്രിയദർശൻ ഇട്ടിരുന്നു. “ചന്ദ്രലേഖ”. ചന്ദ്രലേഖ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഫാസിലിന്റെ അനിയത്തിപ്രാവ് റിലീസായി ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നത്. അതിന്റെ സന്തോഷം അവർ ചന്ദ്രലേഖയുടെ സെറ്റിൽ വെച്ച് ആഘോഷിച്ചു. പിന്നീട് ഒരു ഓണം റിലീസായി ചന്ദ്രലേഖ എത്തിയപ്പോൾ ലോകമെമ്പാടും അതിന്റെ ആഘോഷമായിരുന്നു. അനിയത്തിപ്രാവ് നേടിയ റെക്കോർഡ് ചന്ദ്രലേഖ വെറും ഒറ്റമാസം കൊണ്ട് മറികടന്നു .ആ കാലത്തെ കേരളം ബോക്സ് ഓഫീസിൽ പത്ത് കോടി കളക്ഷൻ കിട്ടുന്ന ആദ്യ ചിത്രമായി ചന്ദ്രലേഖ റെക്കോർഡ് സൃഷ്ടിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad