Header Ads

  • Breaking News

    മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ വേണ്ടി ഗീത അന്ന് ഒഴിവാക്കിയത് ആ സൂപ്പർ ഹിറ്റ് ചിത്രം !!!


    എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകളിൽ നിറഞ്ഞാടിയ നായികയായിരുന്നു ഗീത. അന്നത്തെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെ കൂടെയും ഗീത അഭിനയിച്ചിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ കഴിവുതെളിയിച്ച താരമായിരുന്നു ഗീത. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തു ലോഹിതദാസ് രചന നിർവഹിച്ച വാത്സല്യം എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ഗീതയായിരുന്നു.

    ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു ഗീതയ്ക്ക് സിബി മലയിൽ സംവിധാനം ‘ആകാശദൂത്’ എന്ന സിനിമയിലേക്കുള്ള വിളി വന്നത്. എന്നാൽ രണ്ടു ചിത്രങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് ഗീത ആകാശദൂത് ഉപേക്ഷിക്കുകയായിരുന്നു. ആകാശദൂതിലെ ആനി എന്ന കഥാപാത്രം വളരെ ശക്തിയേറിയതായിരുന്നു. അന്ന് ആ ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ ഗീതയുടെ സ്റ്റാർ വാല്യൂ ഒന്നുകൂടി ഉയരുമായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഇന്ന് ദളപതി വിജയുടെ അടക്കം നിരവധി താരങ്ങളുടെ അമ്മ വേഷത്തിൽ ഗീത എത്തുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad