Header Ads

  • Breaking News

    മലയാളി നഴ്സ് സൗദിയിൽ ജീവനൊടുക്കി

    റിയാദ്: മലയാളി നഴ്സ് സൗദിയിൽ ജീവനൊടുക്കി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ ലിജിഭവനിൽ ലിജി സീമോൻ (31) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകൾ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്. അബ്ഹയിലെ വർക്ക് ഷോപ്പ് 
    ജീവനക്കാരനാണ് സിബി ബാബു. മാതാവ് ലിസ്സി. പിതാവ് സീ മോൺ. ഏക സഹേദരി സിജി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad