കണ്ണൂരിൽ യെല്ലോ അലർട്ട് ; ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇതേ തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റ് ജില്ലകളിലും നേരിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ബാക്കി ജില്ലകളില്‍ ഒന്നും തന്നെ അലേര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ليست هناك تعليقات
إرسال تعليق