Header Ads

  • Breaking News

    പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ പ്രചാരണം

    തിരുവനന്തപുരം: 
    പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്ത കൊ വിഡ് 19 വൈറസ് രോഗവ്യാപനത്തിനെതിരെയുള്ള ദീപം തെളിയിക്കലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ വ്യാപക വ്യാജ പ്രചാരണം.എന്നാൽ പിന്നിട് ഇതിന്റെ സത്യാവസ്ഥ തെളിഞ്ഞു.

    ചിത്രം നേരത്തെ ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രിയുടെ താമസസ്ഥലമാണ് ഫോട്ടോ യിൽ ചിത്രീകരിച്ചിട്ടുള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ ,ഭാര്യ കമല, പേരക്കുട്ടി എന്നിവരാണ് ചിത്രത്തിലുള്ളത്. എന്നാൽ രാത്രി എട്ടുമണിയോടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി സൈബർ സഖാക്കൾ ആരോപിച്ചു.

    സഖാവ് പിണറായി വിജയന്റെ പേരിൽ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് സംഘ പരിവാർ സൈബർ ടീം നിർമ്മിച്ച ഒരു ഫോട്ടോഷോപ്പ് ചിത്രം ടൈമിങ് തെറ്റി ഇറങ്ങിയിട്ടുണ്ടെന്നും ആവേശം സ്വൽപ്പം കൂടി പോയപ്പോൾ സംഘി ഗ്രൂപ്പിൽ നിന്നും ലീക്കായതാണ് ഈ ചിത്രമെന്നും ഐഡിയ കൊള്ളാം സംഘികളെ ടൈമിങ് ഇച്ചിരി മാറിപ്പോയി എന്ന അറിയിപ്പാണ് സൈബർ സഖാക്കൾ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ 2018  ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ വന്ന ഫോട്ടോയാണ് പ്രചാരണത്തിന് ഉപയോഗിച്ചത്.

    എന്നാൽ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ ഫോട്ടോ പ്രചാരണം പൊലിസ് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയാൽ ചിത്രം പ്രചരിക്കുന്നവരെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരം ഗ്രൂപ്പുകളിലെ അഡ്മിനെതിരെ കേസെടുക്കുമെന്നാണ് സൂചന.

    എന്നാൽ അഞ്ചിന് രാത്രി ഒൻപതു മുതൽ ഒൻപതു മിനുട്ട് നേരം രാജ്യം മുഴുവൻ ദീപം തെളിയിക്കാനുള്ള പ്രധാന മന്ത്രിയുടെ മാൻ കി ബാത്തിലെ ആഹ്വാനം സ്വാഗതം ചെയ്ത സംസ്ഥാന മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി.എന്നാൽ മോദിയുടെ ദീപം തെളിയിക്കൽ രാഷ്ടീയ പ്രേരിതമാണെന്നും ജനങ്ങൾ തള്ളിക്കളയണമെന്നുമാണ് സി.പി.എം പി.ബിയുടെ ആഹ്വാനം.ദീപം തെളിയിക്കലിനെതിരെ കോൺഗ്രസും ശക്തമായി രംഗത്തു വന്നിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad