Header Ads

  • Breaking News

    വാട്‌സ്ആപ്പ് വീഡിയോ കോളില്‍ എട്ടുപേരെ അനുവദിക്കുന്ന പുതിയ മാറ്റം ഇന്ത്യയിലുമെത്തി


    വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ടുപേരെ അനുവദിക്കുന്ന പുതിയ അപ്ഡേറ്റ് ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി. ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്സാപ്പ് അപ്ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ മാറ്റം ലഭ്യമാവുക. അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പുതിയ മാറ്റം ലഭ്യമാവും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ എല്ലാവരും അപ്ഡേറ്റ് ചെയ്യണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad