പൃഥ്വിരാജ് ആടുജീവിതത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു,രണ്ട് ദിവസം കൂടുമ്പോൾ പൃഥ്വിയെ വിളിക്കാറുണ്ട്;മനസ്സ് തുറന്ന് ദുൽഖർ

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്.

താരത്തെ കാണുവാൻ സാധിക്കാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചുകൊണ്ട് കുടുംബാംഗങ്ങൾ എത്തിയിരുന്നു. വളരെ എഫേര്‍ട്ട് എടുക്കുന്ന ചിത്രം ഷൂട്ട് ചെയ്യാന്‍ പറ്റാതെ വരുന്നത് വിഷമമുള്ള കാര്യമാണെന്നും പറ്റുമ്പോഴെല്ലാം താന്‍ പൃഥ്വിരാജുമായി സംസാരിക്കാറുണ്ടെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോൾ തുറന്നു പറയുകയാണ്.
രണ്ടു ദിവസം കൂടുമ്പോൾ ദുൽഖർ പൃഥ്വിരാജിനെ വിളിക്കാറുണ്ട്.

പ്രിഥ്വിരാജിന് സന്തോഷം പകരുന്ന എന്തെങ്കിലും പറയാൻ ശ്രമിക്കുമെന്നും പൃഥ്വിരാജിന്റെ സിനിമ ദുൽഖർ കാണുകയും ദുൽഖറിന്റെ സിനിമകൾ പൃഥ്വിരാജ് കാണുകയും എന്നിട്ട് പരസ്പരം അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നു. അവരുടെ കാര്യം വളരെ ബുദ്ധിമുട്ടാണെന്നും എന്ന് തിരിച്ചു വരാൻ പറ്റുമെന്ന് യാതൊരു വ്യക്തതയും ഇല്ലെന്നും ദുൽഖർ അഭിപ്രായപ്പെടുന്നുണ്ട്. ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഭാരം കുറയ്ക്കാനായി അഞ്ചാറുമാസം പട്ടിണി കിടന്നിട്ടും അത് പൂർത്തീകരിക്കാൻ സാധിക്കാത്തത് നിർഭാഗ്യകരമാണെന്നും ദുൽഖർ പറയുന്നു.

ليست هناك تعليقات
إرسال تعليق