അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പരാതിയുമായി മലയാള നടി!
തന്റെ പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി നടി ജൂഹി റുസ്തഗി. ഇത്തരം പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നടി പരാതി നല്‍കി. ഫേസ്ബുക്കിലൂടെയാണ് ജൂഹി ഇക്കാര്യം പങ്കുവെച്ചത്. കുറ്റക്കാരെ കണ്ടെത്താനാകുമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു.
ليست هناك تعليقات
إرسال تعليق