ബിരിയാണിയുടെ തിരക്കഥ എഴുതുകയാണ് വിനീത്;ഫേസ്ബുക്ക് പോസ്റ്റുമായി ദിവ്യ വിനീത്

അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. അഭിനയജീവിതത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന തിരക്കിലും വിനീത് തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ മറക്കാറില്ല. താരത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷവും ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പി കോപ്പിയടിക്കുന്ന വിനീതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആണ് ഇത്തവണ ദിവ്യ എത്തിയിരിക്കുന്നത്.

നിമിഷങ്ങൾക്കകം ആണ് ചിത്രം വൈറലായത്. ഇതിനോടകം തന്നെ നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഫോണിൽ നോക്കി ഡയറിയിലേക്ക് റെസിപ്പി കുറിച്ചെടുക്കുന്ന വിനീതിനെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ലോക്ക് ഡൗൺ ദിനങ്ങൾ മുഴുവനും കുടുംബത്തോടൊപ്പം പാചകത്തിൽ ഏർപ്പെടുകയായിരുന്നു വിനീത് എന്നാണ് ദിവ്യ പറയുന്നത്. ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട, എഴുതുന്നത് പുതിയ സിനിമയുടെ തിരക്കഥയല്ല, യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. അച്ഛൻ റോളിൽ വിനീത് കിടു ആണെന്ന് ദിവ്യ പലവട്ടം പറഞ്ഞിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق