മുഴുവന്‍ പോലീസുകാര്‍ക്കും തനിക്ക് നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം;ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്

രാജ്യം കൊറോണയെ ചെറുക്കാനായി 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിലാണ് ഇപ്പോൾ. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പലരും പുറത്തിറങ്ങുമ്പോൾ പോലീസുകാർക്ക് നമ്മളായി അനാവശ്യ തലവേദന സൃഷ്ടിക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മുഴുവന്‍ പോലീസുകാര്‍ക്കും തനിക്ക് നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം ആണെന്നും അദ്ദേഹം കുറിക്കുന്നു.

റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഒന്നാം ലോകങ്ങളില്‍ മനുഷ്യര്‍ ചികില്‍സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയൊരു ഇടം മരണങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് മാതൃകയാവുന്നു. ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. എല്ലാ മേഖലകളിലെയും നിസ്വാര്‍ത്ഥമായ മനുഷ്യര്‍ അക്ഷീണം പൊരുതുകയാണ് ഈ മഹാമാരിക്കെതിരെ. വേനല്‍ച്ചൂടിനെ വകവെയ്ക്കാതെ ജോലി ചെയ്യുന്ന പോലീസുകാരെ നാം കണ്ടിട്ടുണ്ട്.
എന്നാല്‍ ഇന്നവര്‍ ഈ വെയിലില്‍ നിന്ന് ആളുകളോട് പറയുന്നു. ദയവ് ചെയ്ത് നിങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതെ തിരിച്ച് വീട്ടില്‍ പോകൂ എന്ന്. എപ്പോഴെങ്കിലും നിങ്ങള്‍ ഈ പോലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞ് മകളുടെ വീഡിയോ കണ്ടിരുന്നു.
ആ അച്ഛന് തന്റെ ഉത്തരവാദിത്വം നിറവേറ്റിയേ മതിയാവൂ. ഇങ്ങനെയാണ് ഓരോ പോലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന എനിക്ക് നിങ്ങള്‍ മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം.


ليست هناك تعليقات
إرسال تعليق