മോഹന്‍ലാല്‍ ചെയ്ത ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ട് !!!ഫഹദ് ഫാസില്‍

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് യുവ നടനായ ഫഹദ് ഫാസില്‍. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ട്രാന്‍സ്. ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ട്രാന്‍സ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം തോന്നിയ കഥാപാത്രത്തെ ക്കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്.

താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ പറഞ്ഞ ഒരു മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഭാവിയില്‍ ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്ര മാതൃകകളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് 1992ലെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം സദയത്തിന് മോഹന്‍ലാല്‍ അവതരിപ്പിച്ച സത്യനാഥന്‍ എന്ന കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഫഹദ് തുറന്നു പറഞ്ഞത്. മാത്രമല്ല താന്‍ ഈ പറഞ്ഞത് ഒരു അഹങ്കാരമായി കാണരുതെന്നും താരം കൂട്ടി ചേര്‍ത്തു.മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്ത് യുവ താരങ്ങളില്‍ ശ്രദ്ദേയനാകാന്‍ ഫഹദിന് ചുരുങ്ങിയ സമയം കൊണ്ടാണ് സാധിച്ചത്. അഭിനയിച്ച ചിത്രങളെല്ലാം ബോക്‌സ് ഓഫിസ് ഹിറ്റുകളായിരുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق