സ്‌കൂളുകളും കോളജുകളും മാളുകളും നാലാഴ്ച കൂടി അടച്ചിടണം, ആരാധനാലയങ്ങള്‍ക്കും ബാധകം; മന്ത്രിതല സമിതിയുടെ ശുപാര്‍ശ
കൊവിഡ് വ്യാപനം തടയാൻ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാലാഴ്ച കൂടി അടച്ചിടണമെന്ന് കേന്ദ്രമന്ത്രിതല സമിതിയുടെ ശിപാർശ. മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. മതപരമായ ചടങ്ങുകൾക്ക് ഒത്തുകൂടുന്നതിനും മാളുകൾ പോലുള്ള ആളുകൾ കൂടുന്ന ഇടങ്ങളിലും സമാനമായ നിയന്ത്രണ ഏർപ്പെടുത്തിയേക്കും. റിപ്പോർട്ട് കേന്ദ്രമന്ത്രിതല സമിതി ഉടൻ പ്രധാനമന്ത്രിക്ക് കൈമാറും.
ليست هناك تعليقات
إرسال تعليق