Header Ads

  • Breaking News

    പ്രിയതാരം ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി; വിവാഹവാർത്ത പുറത്ത് വിട്ടത് സോഷ്യൽ മീഡിയയിലൂടെ


    പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ചെമ്പൻ വിനോദ്. താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്യുവാൻ പോകുന്നത് എന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ താൻ വിവാഹിതനായി എന്ന വാർത്ത ചെമ്പൻ വിനോദ് ലോകത്തെ അറിയിക്കുകയാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്.

    അന്ന് വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ വാർത്തയിൽ പ്രതികരണവുമായി താരം എത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വാർത്ത സത്യമാണെന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന ചിത്രങ്ങൾ തന്റെ അറിവോടെയല്ല എന്നും അത് പ്രദർശിപ്പിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും താരം പറഞ്ഞു. ആരോ കാണിച്ച് കുസൃതിയാണ് അത് എന്നാണ് താരം പറയുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒക്കെ അറിയിക്കാമെന്നും ഏവരുടെയും പ്രാർത്ഥന കൂടെ വേണം എന്നും അന്ന് താരം പറഞ്ഞിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad