Header Ads

  • Breaking News

    മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ല;തുറന്ന് പറഞ്ഞ് പ്രിയദർശനും സത്യൻ അന്തിക്കാടും


    രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് മലയാളത്തിലെ തിരക്കേറിയ പുതിയ സിനിമാ താരങ്ങൾ ഇപ്പോൾ വീട്ടിൽ എന്തു ചെയ്യുകയാണ് എന്ന് സമൂഹത്തോട് വെളിപ്പെടുത്തുകയാണ്. ആദ്യം അദ്ദേഹം പറയുന്നത് ഉറ്റസുഹൃത്തായ മോഹൻലാലിനെ കുറിച്ചാണ്.

    മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെനാണു പ്രിയദർശൻ തന്നോട് പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. പിന്നീട് ഒരു ദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് താൻ മോഹൻലാലിനെ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറയുന്നു. മമ്മൂട്ടി എറണാകുളത്തെ പുതിയ വീട്ടിലേക്ക് മാറിയിട്ട് ഒരു ആഴ്ച ആകുന്നു എന്നും അതിനാൽ നന്നായി പരിചയപ്പെടുവാൻ ഇഷ്ടം പോലെ സമയം ഉണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. വീട്ടിലെ ജോലിക്കാരെ എല്ലാം പറഞ്ഞു വിട്ടിട്ട് ഇപ്പോൾ ഫുൾടൈം അടുക്കളയിൽ തന്നെയാണ് സിദ്ദിഖ്. ഇരിങ്ങാലക്കുടയിലെ വീട്‌ അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്‌. ശ്രീനിവാസൻ തന്റെ ഭാര്യയോടൊപ്പം പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ ജയറാം ഷർട്ട് ഇസ്തിരി ഇട്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ പറയുന്നതിനോടൊപ്പം തന്റെ വിശേഷവും പറയുകയാണ് സത്യൻ അന്തിക്കാട്. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക്‌ തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും അദ്ദേഹവും കൂടാറുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad