Header Ads

  • Breaking News

    ചേട്ടന്റെ അമ്മയോട് പോയി പറയൂ ! ഇത്തരം ഞരമ്പ് രോഗികൾക്ക് ഇങ്ങനെയുള്ള മറുപടി തന്നെ കൊടുക്കണം;മനസ്സ് തുറന്ന് നന്ദന


    ടോവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി മലയാളി പ്രേക്ഷകർക്കിടയിലേക് കടന്നുവന്ന താരമാണ് നന്ദന വർമ്മ. ബാലതാരം ആണെങ്കിലും നിലപാടുകൾ എടുക്കുന്ന കാര്യത്തിൽ നന്ദന കുട്ടിയല്ല. സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചവർക്ക് ചുട്ടമറുപടി കൊടുക്കുകയാണ് നന്ദന വർമ്മ. ഇനിയും തന്നെ ആരെങ്കിലും അങ്ങനെ അധിക്ഷേപിച്ചാൽ ഇതുപോലെതന്നെ മറുപടി നൽകും എന്നാണ് താരം പറയുന്നത്. താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. ഒരിക്കൽ ഒരാൾ വളരെ മോശമായ രീതിയിൽ ഒരു കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്നാണ് നന്ദന കുറിച്ചത്. അത് പെട്ടെന്ന് വന്ന ഒരു മറുപടി ആയിരുന്നുവെന്നും എന്നാൽ തനിക്ക് അതിൽ തെറ്റൊന്നും തോന്നുന്നില്ല എന്നും നന്ദന പറയുന്നു.


    നിരവധി പേർ അത് മോശമായിപ്പോയി എന്ന രീതിയിൽ സംസാരിച്ചു എങ്കിലും സിനിമയിലും പുറത്തുമുള്ള നന്ദനയെ അറിയാവുന്ന നിരവധി ആളുകൾ അതിനെ പിന്തുണച്ചു സംസാരിച്ചുവെന്നും നന്ദന പറയുന്നു. മാതൃഭൂമിയുമായുളള അഭിമുഖത്തിലാണ് നന്ദന ഇക്കാര്യം തുറന്നു പറഞ്ഞത്. ഇത്തരത്തിൽ ആരെക്കണ്ടാലും താൻ ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്നും മറുപടി കൊടുത്തതിനു ശേഷം മാത്രമേ അത് വീട്ടിൽ പറയുകയുള്ളൂ എന്നും താരം പറയുന്നു മറുപടി കൊടുത്ത് പിന്നീട് അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സ്റ്റോറിയായി ഇടും എന്നും താരം പറയുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad