Header Ads

  • Breaking News

    ഭക്ഷണം കഴിക്കാൻ ഏറെ ഇഷ്ടമാണ്, അതാണ് എപ്പോളും തടിച്ചിരിക്കുന്നത്…കഥാപാത്രം ആവശ്യപ്പെട്ടാൽ തടി കുറയ്ക്കാനും തയ്യാർ;മനസ്സ് തുറന്ന് അനു സിത്താര


    ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനുസിത്താര. താര ജാടകളില്ലാത്ത ഒരു താരം കൂടിയാണ് അനു. താരത്തിനെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര അവസാനമായി അഭിനയിച്ചത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ൽ ആണ് അനുസിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് അനുസിത്താര പലവട്ടം പറഞ്ഞിട്ടുണ്ട്.


    ഇപ്പോൾ താൻ എപ്പോളും തടിച്ചിരിക്കുന്നതിന് കാരണം പറയുകയാണ് അനു സിത്താര ഇപ്പോൾ. ഭക്ഷണം ഏറെ ഇഷ്ടമുള്ളത് കൊണ്ട് ഭക്ഷണം കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് എപ്പോളും തടിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ തടി കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും കുറയ്ക്കുമെന്നും അനു പറയുന്നു. അതോടൊപ്പം ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളെക്കുറിച്ച് സംസാരിക്കാനും അനു സിത്താര സമയം കണ്ടെത്തി. അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയുമാണ് ഏറ്റവും ഇഷ്ടമെന്ന് അനു സിത്താര പറയുന്നു. വിഷ്ണു ചേട്ടന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു സിത്താര പറയുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad