യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍
തിരുവനന്തപുരം:
യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ ആദ്യ ഭര്‍ത്താവ് ആണ് വിനീഷ്.
ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. ഈ സമയം ഉറങ്ങുകയായിരുന്നു യുവതി. മുറിയിലെ അടച്ചിട്ട ജനല്‍ തകര്‍ത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ വിനീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ليست هناك تعليقات
إرسال تعليق