എസ്.എസ്.എൽ.സി – ഹയർ സെക്കൻഡറി പരീക്ഷ പുതുക്കിയ തിയതി തീരുമാനിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത
തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിക്കുമെന്നു സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സൈബര്‍ പൊലീസിനു പരാതി നല്‍കി. ലോക്ഡൗണ്‍ അവസാനിച്ച ശേഷം എന്തു ചെയ്യണമെന്നു കേന്ദ്റ, സംസ്ഥാന സര്‍ക്കാരുകള്‍ പോലും തീരുമാനിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ രണ്ടു പരീക്ഷയുടെയും ടൈംടേബിള്‍ ഉള്‍പ്പെടെ പ്റചരിപ്പിച്ചു ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു.
16 മുതല്‍ പരീക്ഷ നടത്തുമെന്ന വ്യാജ ടൈംടേബിളാണു പ്റചരിപ്പിക്കുന്നത്. കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായ ശേഷമേ രണ്ടു പരീക്ഷകളും നടത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും സര്‍വകലാശാലകളും മറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ്. എന്നാല്‍ ഇപ്പോള്‍ പ്റചരിക്കുന്ന വ്യാജരേഖയില്‍ സര്‍വകലാശാലാ പരീക്ഷകളുടെ തീയതി പിന്നീടു പ്റഖ്യാപിക്കുമെന്നും ചേര്‍ത്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق