കളി കാര്യമായി ; തളിപ്പറമ്പിൽ പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്:
പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് മരണം. തൂങ്ങിമരണം ലൈവായി പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അരിയില്‍ കയ്യംതടം സ്വദേശി എ.എം.റിയാസ് (25) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
ഇയാളുടെ ഭാര്യ വ്യാഴാഴ്ച്ച വൈകുന്നേരം വഴക്കുകൂടി പിണങ്ങിപ്പോയിരുന്നു. ഇവരെ ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലില്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ അബദ്ധത്തില്‍ കയര്‍മുറുകി മരണം സംഭവിക്കുകയായിരുന്നു.ഭാര്യ വിവരം നല്‍കിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് വാതില്‍ പൊളിച്ച് അകത്തു കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.
ഏതാനും മാസങ്ങള്‍ മുമ്പ് മാത്രമാണ് ഇയാള്‍ ഇവിടെ താമസമാക്കിയത്. വിവാഹത്തിന് ശേഷം വീട്ടുകാരുമായി പിണക്കത്തിലായ റിയാസ് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കുകയായിരുന്നു.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പിലെ ഓട്ടോഡ്രൈവറായ മുഹമ്മദ്-ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷീറ. ഏകമകന്‍: ഫിദല്‍(എട്ട് മാസം). സഹോദരങ്ങള്‍: റഷീദ്, റംഷീദ്.
ليست هناك تعليقات
إرسال تعليق