സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍
സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ ഏര്‍പ്പെടുത്തി. കംമ്പ്യൂട്ടര്‍, സ്പെയര്‍പാര്‍ട്സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവയൊക്കെ പൂര്‍ണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ഇത്തരം കടകള്‍ തുറക്കുന്ന കാര്യം ആലോചിക്കും.വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുണ്ട്. അതിനാല്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ليست هناك تعليقات
إرسال تعليق