വളപട്ടണത്ത് കിടക്കനിർമാണ കെട്ടിടത്തിന് തീപിടിച്ചു
വളപട്ടണം:
വളപട്ടണം ടൗണിലെ കിടക്ക നിർമാണ കെട്ടിടത്തിന് തീപിടിച്ചു. അസിലത്ത് മൻസിലിലെ അസിലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഓടുമേഞ്ഞ പുരയും കിടക്കയുണ്ടാക്കാനുപയോഗിച്ച പഴയ പഞ്ഞിയും കത്തിനശിച്ചു.
കണ്ണൂരിൽ നിന്ന് ഫയർ അസി. സ്റ്റേഷൻ ഓഫീസർ പി.കെ.എൽദോസ്, സീനിയർ ഫയർ ഓഫീസർ കെ.കെ.ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
ليست هناك تعليقات
إرسال تعليق