Header Ads

  • Breaking News

    കണ്ണൂർ: പാലത്തായി പീഡന കേസിലെ പ്രതി പിടിയിൽ. പ്രതി ബി.ജെ.പി നേതാവ്​ പത്മരാജനാണ്​ പിടിയിലായത്​


    കണ്ണൂർ:പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് സ്കൂൾ അധ്യാപകൻ പിടിയിലായി. പാനൂർ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജനെയാണ് ബുധനാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

    ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഷേധ കമന്റുകൾ നിറഞ്ഞു. ഇതിനുപിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വിളക്കോട്ടൂർ ബന്ധു വീട്ടിൽ വെച്ചു പിടികൂടിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad