കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അമേരിക്കയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി മാത്യു ജോസഫ് (78) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഇദ്ദേഹം അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനാണ്. സംസ്കാരം ന്യൂയോര്‍ക്കില്‍ നടത്തും. ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.
ليست هناك تعليقات
إرسال تعليق