മാടായി ,ഏഴോം സാമൂഹ്യ അടുക്കളകൾക്ക് ശാസ്ത്ര ഭക്ഷണം നൽകി
കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ശാസ്ത്രപ്രവർത്തകരുടെ വക മാടായി ,ഏഴോം പഞ്ചായത്തുകളുടെ സാമൂഹ്യ അടുക്കളകളിലേക്ക് ഭക്ഷണം നൽകി.
മാടായി ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് എ.സുഹ്റാബി തുക ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പവിത്രൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൻ യു.ആയിഷ, സെക്രട്ടരി 'എം.വി.ചന്ദ്രൻ വിവിധ വാർഡ് മെമ്പർമാർ എന്നിവർ ഏറ്റു വാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.
ഏഴോം പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത്' അംഗം എ.സുതാജ് 'തുക ഏറ്റവാങ്ങി. അടുക്കള ജോ. കൺവീനർ ' രുഗ്മ പ്രവീൺ പങ്കെടുത്തു.ശാസ്ത്രക്ക് വേണ്ടി ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ ,ഡയരക്ടർ വി.ആർ.വി ഏഴോം ,സിക്രട്ടരിയേറ്റ് അംഗം അഡ്വ ടി.വി.ഹരീന്ദ്രൻ,, ഗീതഅനിൽകുമാർ ,പി..വി.അബ്ദുള്ളതുടങ്ങിയവരാണ് പങ്കെടുത്തത്.
ليست هناك تعليقات
إرسال تعليق