Header Ads

  • Breaking News

    തലകുത്തി നിന്ന് അമല പോൾ;സോഷ്യൽ മീഡിയയിൽ വൈറലായി അമല പോളിന്റെ പുതിയ ചിത്രം


    മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു.

    യോഗ ചെയ്യുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ശീര്‍ഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കടല്‍ തീരത്ത് നിന്നും മണലില്‍ തലയും കൈയും കുത്തി നില്‍ക്കുന്ന കുറേ ചിത്രങ്ങളുമായി ആണ് അമല എത്തിയത്. ഇത്തവണ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ മുഖം വ്യക്തമല്ലെങ്കിലും എല്ലാ തവണയും വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിനൊപ്പം ഒരു കുറിപ്പും അമലാപോൾ പങ്കുവയ്ക്കുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad