Header Ads

  • Breaking News

    പാപ്പിനിശ്ശേരിക്ക് ആശ്വസിക്കാം കോവിഡ് ബാധിതന്റെ മുടി മുറിച്ച നിരീക്ഷണത്തിലുള്ള ബാർബർ അടക്കം ഇന്നലെ വന്ന 7 റിസൾട്ടുകൾ നെഗറ്റീവ്


    പാപ്പിനിശ്ശേരി:
    പാപ്പിനിശ്ശേരിയിൽ കോവിഡ് സ്ഥിരീകരിച്ച വേളാപുരം സ്വദേശിയുടെ മുടി മുറിക്കാൻ ചെന്ന ബാർബർക്ക് പരിശോധനയിൽ കോവിഡ് ബാധ ഇല്ലെന്നു സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ ആളുടെ മുടി മുറിച്ച ബാർബർ മറ്റു പലരുടെയും മുടി മുറിച്ചു എന്ന പ്രചാരണം വലിയ തോതിൽ ആശങ്ക ഉളവാക്കിയിരിക്കുന്നു. ആയതിനാൽ തന്നെ ഇദ്ദേഹം ബന്ധപെട്ട മുഴുവൻ പേരും നിരീക്ഷണത്തിലായിരുന്നു. നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേരുടെ സാമ്പിളുകളും ബാർബറുടെയും അടക്കം 11 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിൽ 7 പേരുടെ ഫലം നെഗറ്റീവ് ആയി. ബാക്കി ഫലങ്ങൾ ഉച്ചയ്ക്ക് ശേഷം ലഭ്യമാകുമെന്നാണ് സൂചന

    ليست هناك تعليقات

    Post Top Ad

    Post Bottom Ad