Header Ads

  • Breaking News

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട് സ്വദേശിയായ 70കാരിക്ക്


    ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 15) കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായതായി കണ്ടെത്തിയത്. ഏപ്രില്‍ 11ന് വൈറസ് ബാധ കണ്ടെത്തിയ മൂര്യാട് സ്വദേശിയായ 87കാരന്റെ ഭാര്യയാണിവര്‍. ഏപ്രില്‍ 12ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്.

    ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad