Header Ads

  • Breaking News

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കൊവിഡ് കാലത്ത് 40 കോടിയുടെ ഭാഗ്യകടാക്ഷം കണ്ണൂരുകാരനും സുഹൃത്തുക്കൾക്കും



    അബുദാബി: 
    അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്കായ 20 ദശലക്ഷം ദിർഹം (ഏകദേശം 41.5 കോടി ഇന്ത്യൻ രൂപയോളം) കണ്ണൂർ സ്വദേശിക്ക്. കണ്ണൂർ സ്വദേശിയായ ജിജേഷ് കൊറോത്തനാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പർ സമ്മാനത്തിന് ഇത്തവണ അർഹനായത്. 041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തതെന്ന് ജിജേഷ് പറഞ്ഞു. റാസ് അൽ ഖൈമയിൽ ഡ്രൈവർമാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ മൂന്ന് പേരും.
    കുടുംബത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ ആഗ്രഹിക്കുന്നതായും, കഴിഞ്ഞ ആറ് മാസമായി താന്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ജിജേഷ് പറഞ്ഞു.
    കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരന്നു നറുക്കെടുപ്പ്. ആളുകള്‍ക്ക് നറുക്കെടുപ്പ് തത്സമയം കാണാന്‍ ഫേസ്ബുക്ക് വഴയും യൂട്യൂബ് വഴിയുമായിരുന്നു അവസരമൊരുക്കിയത്. ആദ്യം 7.30ന് നിശ്ചയിച്ച നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റി ആവശ്യമായി സുരക്ഷാ മുന്നൊുരുക്കങ്ങളോടെ നറുക്കടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 20 കോടിയുടെ പുതിയ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് മൂന്നിനായിരിക്കും ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുക.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad